"> തേങ്ങ അരച്ച കറി തയ്യാറാക്കാം | Malayali Kitchen
HomeFood Talk തേങ്ങ അരച്ച കറി തയ്യാറാക്കാം

തേങ്ങ അരച്ച കറി തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പച്ചക്കായ- 2 എണ്ണം

പരിപ്പ്- അര കപ്പ്

മുളക്‌പൊടി- ഒന്നരടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

തേങ്ങ- അര കപ്പ്

ഉപ്പ്- പാകത്തിന്

കറിവേപ്പില- 1 തണ്ട്

കടുക്- 1 ടീസ്പൂണ്‍

വെളിച്ചെണ്ണ- ആവശ്യത്തിന്

വറ്റല്‍ മുളക്- 3 എണ്ണം

തയ്യാറാക്കുന്ന വിധം;-

ഒരു ചട്ടിയില്‍ പരിപ്പ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഇതിലേക്ക് കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന പച്ചക്കായി, മഞ്ഞള്‍പ്പൊടി, മുളക്‌പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. വേവാറാകുമ്പോള്‍ തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ക്കുക. വെന്തുകഴിഞ്ഞാല്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും വറ്റല്‍ മുളകും താളിച്ച് ഇതിലേക്ക് ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *