"> മത്തി ഉപയോഗിച്ച് തോരനുണ്ടാക്കാം | Malayali Kitchen
HomeFood Talk മത്തി ഉപയോഗിച്ച് തോരനുണ്ടാക്കാം

മത്തി ഉപയോഗിച്ച് തോരനുണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

മത്തി- കാൽ കിലോ

സവാള- 2 എണ്ണം

മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍

തേങ്ങ- അര കപ്പ്

പച്ചമുളക്- 4 എണ്ണം

ഇഞ്ചി- 1 കഷ്ണം

വെളുത്തുള്ളി- 4 അല്ലി

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ- 2 ടീസ്പൂണ്‍

കടുക്- അര ടീസ്പൂണ്‍

കറിവേപ്പില- 2 തണ്ട്

തയ്യാറാക്കുന്ന വിധം;-

മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിച്ച് അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയ ചേരുവയിലേക്ക് മീന്‍ കഷണങ്ങളും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. തേങ്ങ, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ചതയ്ക്കുക. മീന്‍ വേവാറാകുമ്പോള്‍ തേങ്ങ ചേര്‍ത്ത് നന്നായി വഴറ്റുക. വെന്തുകഴിഞ്ഞാല്‍ വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *