"> പച്ചക്കറികൾ ചേർത്ത് ഫ്രൈഡ് റൈസ് | Malayali Kitchen
HomeFood Talk പച്ചക്കറികൾ ചേർത്ത് ഫ്രൈഡ് റൈസ്

പച്ചക്കറികൾ ചേർത്ത് ഫ്രൈഡ് റൈസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ബസ്മതി അരി – അര കിലോ

സവാള – 2 എണ്ണം

കാരറ്റ് – 2 എണ്ണം

ബീന്‍സ് – 6 എണ്ണം

പച്ചമുളക് – 4 എണ്ണം

നെയ്യ് – കാല്‍ കപ്പ്

മുട്ട – 2 എണ്ണം

കുരുമുളക്‌പൊടി – കാല്‍ ടീസ്പൂണ്‍

ഏലയ്ക്ക – 3 എണ്ണം

കറുവപ്പട്ട – 1 കഷ്ണം

ഗ്രാമ്പു – 2 എണ്ണം

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

പകുതി നെയ്യ് പാത്രത്തില്‍ ഒഴിച്ച് അരി വറുക്കുക. വറുത്ത അരി, ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, ഉപ്പ് എന്നിവ തിളച്ച വെള്ളത്തില്‍ വേവിക്കുക. ബാക്കി നെയ്യില്‍ കാരറ്റ്, ബീന്‍സ്, സവാള, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് മുട്ട അടിച്ചുചേര്‍ത്ത് ചിക്കിപ്പൊരിക്കണം. കുരുമുളക് പൊടിയും ചോറും ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ഇളം തീയില്‍ പത്ത് മിനിട്ട് മിനിറ്റ് വേവിച്ച് എടുക്കുക. ഫ്രൈഡ് റൈസ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *