"> ഏത്തപ്പഴം കൊണ്ട് ദോശ ഉണ്ടാക്കിയാലോ | Malayali Kitchen
HomeFood Talk ഏത്തപ്പഴം കൊണ്ട് ദോശ ഉണ്ടാക്കിയാലോ

ഏത്തപ്പഴം കൊണ്ട് ദോശ ഉണ്ടാക്കിയാലോ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പഴം – 6 എണ്ണം

മൈദ – നാല് ടീസ്പൂൺ

പഞ്ചസാര – 4 ടീസ്പൂണ്‍

അരിപ്പൊടി – നാലു ടീസ്പൂണ്‍

അണ്ടിപരിപ്പ് , കിസ്മിസ്, ഏലക്കപ്പൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

പഴം നന്നായി ഉടച്ചെടുക്കുക. അതില്‍ അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് ചേര്‍ക്കുക. അതിനു ശേഷം മൈദയും ഏലയക്കപ്പൊടിയും അരിപ്പൊടിയും പഞ്ചസാരയും ചേർത്ത മാവ് നന്നായി യോജിപ്പിച്ചെടുക്കുക. പാത്രത്തില്‍ നെയ് തൂവുക. നെയ്യ് വെന്തുരുകുന്ന മണം വരുമ്പോള്‍ മാവ് പരത്തി രണ്ടു വശവും മൊരിയാതെ ചുട്ടെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *