8 June, 2020
ചിക്കൻ മെഴുക്കുപുരട്ടി

ചേരുവകകൾ;-
ബോൺലെസ് ചിക്കൻ – 450 ഗ്രാം
ചെറിയ ഉള്ളി അരിഞ്ഞത്- 20 എണ്ണം
വെളുത്തുള്ളി – ഒരു കുടം നീളത്തിലരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം
ഡ്രൈ ചില്ലി – നാലഞ്ചെണ്ണം
കടുക് – അര ടീസ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – മുക്കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ
ഗരം മസാല പൊടി – മുക്കാൽ ടി സ്പൂൺ
വെള്ളം – കാൽ കപ്പ്
വെളിച്ചെണ്ണ- രണ്ട് ടീസ്പൂൺ
തയാറാക്കുന്ന വിധം;-
ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ പീസുകൾ ആക്കി മുറിച്ചു മാറ്റി വയ്ക്കുക. ഒരു പാനിൽ 2ടി സ്പൂൺ ഓയിൽ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ഡ്രൈ ചില്ലിയും കറിവേപ്പിലയും ചേർത്തു വഴറ്റുക. അതിലേക്കു മുറിച്ചുമാറ്റി വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് മിക്സ് ആക്കി മൂടി വെച്ച് രണ്ടു മിനിറ്റ് വേവിക്കുക.. ചിക്കനിൽ നിന്നും വെള്ളം ഊറി വന്നതിനു ശേഷം ഒന്നുകൂടെ നന്നായി മിക്സ് ആക്കി കൊടുത്തു വേവിക്കുക. ശേഷം ചിക്കനിൽ നിന്നും ഊറിവന്ന വെള്ളം ഫുള്ള് വറ്റിക്കഴിഞ്ഞാൽ കാൽ കപ്പ് വെള്ളം കൂടി ആഡ് ചെയ്തു കൊടുത്ത് വീണ്ടും മിക്സ് ആക്കി മൂന്നാലു മിനിറ്റ് മൂടി വച്ച് വേവിക്കുക.