9 June, 2020
ചുരുളപ്പം

ചേരുവകകൾ;-
ഗോതമ്പ് – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തേങ്ങ ചിരകിയത് – അര മുറി
ശർക്കര – ആവശ്യത്തിന്
ഏലക്ക -1എണ്ണം
ജീരകം – അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം;-
ഗോതമ്പ്, ഉപ്പ് ,വെള്ളം എന്നിവ ചേർത്തു ദോശ പരുവത്തില്‍ കുഴമ്പ് രൂപത്തില്‍ ആക്കുക . തേങ്ങ ,ജീരകം, ഏലക്കാ പൊടിച്ചതും , പഞ്ചസാര എല്ലാം ചേര്‍ത്തു തിരുമ്മി വയ്ക്കുക. മാവ് ,ദോശ ചട്ടിയില്‍ ഒഴിച്ച് കനം കുറച്ചു ദോശ ചുട്ടെടുക്കുക .രണ്ടു വശവും വേവിച്ചതിനു ശേഷം നടുവില്‍ തേങ്ങ ഇട്ടു മൂന്നു ആക്കി മടക്കി എടുക്കുക.