9 June, 2020
ചീര അവിയൽ

ചേരുവകകൾ;-
ചീര -1 കെട്ട്
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 1 സ്പൂണ്‍
പച്ചമുളക് – 5 എണ്ണം
തൈര് -1/2 കപ്പ്
കറിവേപ്പില – 1 കതിര്
ഉള്ളി -8 എണ്ണം
ഉപ്പ് – ആവശ്യത്തിനു
കടുക്- 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 സ്പൂണ്‍
തയ്യാറാക്കേണ്ട വിധം;-
തേങ്ങ, ജീരകം പൊടിച്ചത്, പച്ചമുളക് , ഉള്ളി ,എന്നിവ തൈരു ചേർത്ത് അരച്ച് എടുക്കുക ചീനച്ചട്ടി അടുപ്പില്‍ വച്ചു ചൂടാക്കി ,എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക .അതിലേക്കു ചീര അരിഞ്ഞതും, അരപ്പും, കറിവേപ്പില ,ഉപ്പ് എന്നിവ ചേർത്തു വേവിക്കുക.