"> ഈന്തപ്പഴം ഹൽവ തയ്യാറാക്കാം. | Malayali Kitchen
HomeFood Talk ഈന്തപ്പഴം ഹൽവ തയ്യാറാക്കാം.

ഈന്തപ്പഴം ഹൽവ തയ്യാറാക്കാം.

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ ;-

ഈന്തപ്പഴം 300ഗ്രാം

പാൽ – ഒരു കപ്പ്

നെയ്യ് – 5 ടേബിൾ സ്പൂൺ

തേങ്ങ – ആവശ്യത്തിന്

അണ്ടിപ്പരിപ്പ് – ആവശ്യത്തിന്

ഏലക്കപ്പൊടി – ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം;-

രണ്ടു കപ്പ് ഈന്തപ്പഴംകുരു കളഞ്ഞ് ചെറുതാക്കി മുറിച്ചതും ഒരു കപ്പു പാലും കൂടെ മിക്സിയിൽ നന്നായി അരച്ചെടുക്കണം. ഒരു പാൻ ചൂടാക്കി 5 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് മിക്സിയിലരച്ച ഈന്തപ്പഴം പേസ്റ്റും 2 പിടി തേങ്ങയും ചേർത്തിളക്കുക. ഇനി അര കപ്പ് നെയ്യ് കുറേശെ ആയി ഇതിൽ ചേർത്തിളക്കി കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ , ഒരു മുപ്പത് മിനിട്ട് എടുക്കും. അണ്ടിപ്പരിപ്പ് വരുത്തതും 1 ടേബിൾ സ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് എണ്ണ തടവിയ പാത്രത്തിൽ ഒഴിച്ചു പരത്തുക. ചൂടാറുമ്പോൾ ഇഷ്ട്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *