"> അച്ചിങ തോരൻ തയ്യാറാക്കാം | Malayali Kitchen
HomeFood Talk അച്ചിങ തോരൻ തയ്യാറാക്കാം

അച്ചിങ തോരൻ തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

അച്ചിങ്ങ പയര്‍ 250 gm
1 /2 മുറി തേങ്ങ
പച്ചമുളക് 3
ജീരകം 1/2 ടി സ്പൂണ്‍
വെളുത്തുള്ളി 4 അല്ലി

തയാറാക്കുന്ന വിധം;-

ഒരു ചീനച്ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയ ശേഷം ഒരു വറ്റല്‍ മുളക് കറിവേപ്പില എന്നിവ ക്രമത്തില്‍ ഇട്ടു മൂപ്പിക്കുക. ജീരകവും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് ചതച്ചു വെച്ചിരിക്കുന്ന തേങ്ങയും ചെരുതായരിഞ്ഞു വെച്ചിരിക്കുന്ന പയറും കൂടെ ചീനച്ചട്ടിയില്‍ കുടഞ്ഞിട്ടു അല്പം മഞ്ഞള്‍ പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി തവികൊണ്ട് തട്ടി പൊത്തി ചെറു തീയില്‍ അടച്ചു വെച്ച് വേവിക്കുക. 3 – 4 മിനിറ്റ് കഴിഞ്ഞു ചിക്കി ഇളക്കി ഇട്ടു ജലാംശം തോര്‍ന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി വെക്കുക.

Leave a Reply

Your email address will not be published. Required fields are marked *