12 June, 2020
ഓട്ടട തയ്യാറാക്കാം

ചേരുവകകൾ;-
തേങ്ങ – ഒരു മുറി
ഗോതമ്പ് – ആവശ്യത്തിന്
ശർക്കര – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
ഗോതമ്പുപൊടി ഉപ്പ് ചേർത്ത് കുറച്ചു ലൂസ് പരുവത്തിൽ കുഴക്കുക. ഒരുമുറി തേങ്ങ തിരുമ്മിയത്തിൽ ശർക്കര ചേർത്ത് മിക്സ് ചെയ്യുക. ഇനി, വാഴയില കീറി യതിൽ ഗോതമ്പു മാവ് വെച്ച്, വെള്ളത്തിൽ കൈ മുക്കിയശേഷം കൈകൊണ്ടു പരത്തുക ഇലയുടെ എല്ലാ ഭാഗത്തേക്കും. ഇതിലേക്ക് തേങ്ങ കൂട്ട് വെച്ച് ഇല മടക്കുക. അടുപ്പിൽ തവ വെച്ച് ചൂടാകുമ്പോൾ വാഴയില അതിലേക്കു വെച്ച് മീഡിയം തീയിൽ ചുട്ടെടുക്കുക.