"> ഗ്രീൻപീസ് കറി തയ്യാറാക്കിയാലോ | Malayali Kitchen
HomeFood Talk ഗ്രീൻപീസ് കറി തയ്യാറാക്കിയാലോ

ഗ്രീൻപീസ് കറി തയ്യാറാക്കിയാലോ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഗ്രീൻ പീസ് – ഒരു കപ്പ്

തേങ്ങ – ഒരു കപ്പ്

വെളുത്തുള്ളി – 6 അല്ലി

പച്ചമുളക് – 2

സവാള – 1

ഇഞ്ചി – 1 പീസ്

ജീരകം – 1 നുള്ള്

മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

ഗരംമസാല – 1/2 tsp

കറിവേപ്പില – 1 തണ്ട്

കടുക് & വറ്റൽ – താളിക്കാൻ വേണ്ടത്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഗ്രീൻ പീസ് കഴുകി അഞ്ച് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം സവാള,പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ഇവ അരിഞ്ഞതും ഉപ്പും ഇട്ട്‌ കുക്കറിൽ നന്നായി വേവിച്ചെടുക്കുക.

തേങ്ങയും ജീരകവും മഞ്ഞൾപൊടി ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. ചീനിച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകുപൊട്ടിച്ചു വറ്റൽമുളക് ഇടുക. ഇതിൽ വേവിച്ചുവെച്ചിരിക്കുന്ന ഗ്രീൻ പീസും അരപ്പും ചേർത്ത് ഗരംമസാല കൂടി ഇട്ട്‌ ഇളക്കി അടച്ചുവെച്ചു ചെറുതീയിൽ 5 മിനിറ്റ് വെക്കുക. തീ off ആക്കി അതിൽ കറിവേപ്പില ഇടുക.

Leave a Reply

Your email address will not be published. Required fields are marked *