12 June, 2020
മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ

ചേരുവകകൾ;-
വഴുതനങ്ങ – അഞ്ച്
സവാള – ഒന്ന്
പച്ചമുളക് – അഞ്ച്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി – കാൽ ടീസ്പൂൺ
കുരുമുളക് പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
നാലോ അഞ്ചോ വഴുതനങ്ങ നടുകെ നീളത്തിൽ മുറിച്ചെടുക്കുക, ഇതിനെ ഓരോന്നിനെയും കുറച്ചു കനത്തിൽ നീളാംകുറച്ചു മുറിച്ചെടുക്കണം. ഇതു പതിനഞ്ച് മിനിട്ട് വെള്ളത്തിൽ ഇട്ടു വെക്കണം. ശേഷം നന്നായി കഴുകി വെള്ളം വാലൻ വെക്കണം. സവാളയും പച്ചമുളകും നീളത്തിൽ അരിഞ്ഞെടുക്കുക. ഇതിൽ വഴുതനങ്ങായും മഞ്ഞൾപൊടി, മല്ലിപൊടി കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി പതിനഞ്ച് മിനിട്ട് വെക്കുക
ചീനച്ചട്ടി അടുപ്പിൽവെച്ചു ചൂടാകുമ്പോൾ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയൊഴിച്ചു വഴുതാങ്ങായും കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ചു low flame ൽ ആവികയറ്റുക. മൂടി മാറ്റിയ ശേഷവും കുറച്ചുസമയം ചെറുതീയിൽ മൂപ്പിച്ചെടുക്കണം.