13 June, 2020
മുരിങ്ങയില കറി തയ്യാറാക്കാം

ചേരുവകകൾ;-
മുരിങ്ങയില – ഒരു കപ്പ്
തേങ്ങ ചിരകിയത് – ഒരു കപ്പ്
വെളുത്തുള്ളി – 3 അല്ലി
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം;-
ഒരു പിടി തേങ്ങയും മുരിങ്ങയിലയും ചേർത്ത് ഞെരടുക. ഒരു കപ്പ് തേങ്ങയും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും ചേർത്ത് അരക്കുക. ചട്ടി അടുപ്പിൽ വെച്ചു ചെറിയ തീയിൽ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു ഞെരടിയ തേങ്ങയും മുരിങ്ങയിലയും ചേർത്ത് തേങ്ങയുടെ നിറം ഇളം ബ്രൗൺ ആകുന്നതുവരെ വറുക്കുക. നിറം മാറി വരുമ്പോൾ അതിലേക്കു അരപ്പും കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി ചെറിയ തിള വരുമ്പോൾ തീ അണച്ച് കറിവേപ്പില ചേർക്കുക. അധികം വെള്ളം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.