"> വറുത്തരച്ച മീന്‍കറി | Malayali Kitchen
HomeFood Talk വറുത്തരച്ച മീന്‍കറി

വറുത്തരച്ച മീന്‍കറി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ദശയുള്ള മീൻ – അരകിലോ

തേങ്ങ- അരമുറി

ചെറിയഉള്ളി – 5 ചെറുതായി അരിഞ്ഞത്

പച്ചമല്ലിപൊടി – ഒരു സ്പൂൺ

വറ്റല്‍ മുളക് – 10 എണ്ണം

മഞ്ഞള്‍പൊടി – ഒരു നുള്ള്

കറിവേപ്പില – ആവശ്യത്തിന്

കുടംപുളി – നാല് അല്ലി

തയ്യാറാക്കുന്ന വിധം;-

പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങയിട്ട് ചെറിയ ഉള്ളിയും മല്ലിയും വറ്റൽ മുളകും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ഇട്ട് ചുവക്കുന്നതു വരെ വറക്കുക. എന്നിട്ട് നന്നായിഅരച്ചെടുക്കുക. അടുപ്പില്‍ ചട്ടിവച്ച് അരപ്പ്ഒഴിച്ച് ഉപ്പ് , പച്ചമുളക്, ഇഞ്ചി എന്നിവ അരിഞ്ഞ് ഇടുക. നന്നായി തിളയ്ക്കുമ്പോള്‍ കുടംപുളി നാല് അല്ലി ഇടുക എന്നിട്ട്മീന്‍ കഷ്ണങ്ങള്‍ഇട്ടുകൊടുക്കുക. ഇളക്കരുത് ചട്ടി രണ്ടുകൈവച്ച്കറക്കികൊടുക്കുക. നന്നായി അടച്ച് 15 മനിട്ട് വേവിക്കുക. ഇറക്കുന്നതിന് മുമ്പ് ആവശ്യത്തിന് കറിവേപ്പില ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *