"> ചിക്കൻ ഇടിച്ചത് | Malayali Kitchen
HomeFood Talk ചിക്കൻ ഇടിച്ചത്

ചിക്കൻ ഇടിച്ചത്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചിക്കൻ : ചെറുതായി മുറിച്ചത്

ഉപ്പ് : ആവിശ്യത്തിന്

മഞ്ഞൾപൊടി : 1/2 ടീ സ്പൂൺ

മുളകുപൊടി : 3 ടീ സ്പൂൺ

ഗരം മസാല : 1 ടീ സ്പൂൺ

വെളിച്ചെണ്ണ : ആവിശ്യത്തിന്

കടുകും : 1 ടീ സ്പൂൺ

ഉണക്കമുളകും : 4 എണ്ണം

വെളുത്തുള്ളി : 6 എണ്ണം

പച്ചമുളകും : 4 എണ്ണം

ഇഞ്ചി : വലിയ കഷ്ണം

വേപ്പില : ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ആദ്യം ചെറുതായി മുറിച്ച ചിക്കൻ(1/2 kg എല്ലുമാറ്റിയതു) ആവിശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു ഒന്ന് ചതച്ചു മാറ്റിവയ്ക്കുക.

പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകും,ഉണക്കമുളകും താളിച്ച ശേഷം കുറച്ചു ഉള്ളി,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളകും 4 (എല്ലാം ഒന്ന് ചതച്ചു എടുക്കണം)പിന്നെ കുറച്ചു വേപ്പിലയും ആവിശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയ ശേഷം മുളകുപൊടി ,മഞ്ഞൾപൊടി ,കുരുമുളകുപൊടി ,ഗരം മസാല ചേർത്ത് ഒന്നുടെ വഴറ്റി കഴിയുമ്പോൾ ചിക്കൻ ചേർത്ത് നല്ല ഡ്രൈ ആക്കി എടുക്കണം അവസാനം കുറച്ചു ഇടിച്ച മുളകും ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *