"> അവൽ ഉപ്പുമാവു ഉണ്ടാക്കി നോക്കാം | Malayali Kitchen
HomeFood Talk അവൽ ഉപ്പുമാവു ഉണ്ടാക്കി നോക്കാം

അവൽ ഉപ്പുമാവു ഉണ്ടാക്കി നോക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

സവാള – 1

കറിവേപ്പില – ഒരു തണ്ട്

കപ്പലണ്ടി – ഒരു പിടി

പച്ചമുളക് – 2

കടുക് – 1 ടി സ്പൂണ്‍

കടല പരിപ്പ് – 1 ടി സ്പൂണ്‍

ജീരകം – ഒരു നുള്ള്

മഞ്ഞള്‍പൊടി – ഒരു നുള്ള്

കായം – ഒരു നുള്ള്

1ഉപ്പ്‌ – ആവശ്യത്തിന്

എണ്ണ – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

അവല്‍ നനച്ചു മാറ്റി വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടികുക. കറിവേപ്പില ചേര്‍ക്കുക. കടല പരിപ്പ്,കപ്പലണ്ടിയും ചുവക്കെ വറക്കുക.മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക .ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .
ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *