"> താറാവ് പെരളൻ | Malayali Kitchen
HomeFood Talk താറാവ് പെരളൻ

താറാവ് പെരളൻ

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകകൾ;-

താറാവ് ഇറച്ചി – 1 കിലോ

സവാള , തക്കാളി -ആവശ്യത്തിന്

മല്ലി പൊടി – ഒന്നര ടേബിൾ സ്പൂണ്‍

ഗരം മസാല പൊടി – 2 ടേബിൾ സ്പൂണ്‍

മഞ്ഞൾ പൊടി – അര ടീസ്പൂണ്‍

മുളക് പൊടി – 3 ടേബിൾ സ്പൂണ്‍

വെളിച്ചെണ്ണ – ഒന്നേകാൽ കപ്പ്

പച്ചമുളക് – 4 എണ്ണം

ഇഞ്ചി – 1 ടേബിൾ സ്പൂണ്‍ ചതചെടുത്തത്

ഉപ്പ് – ആവശ്യത്തിനു

  • തയ്യാറാക്കുന്ന വിധം;-

കഷ്ണങ്ങൾ ആക്കിയെടുത്ത താറാവ് ഇറച്ചിയിൽ മഞ്ഞൾ ,മല്ലി ,മുളക് , ഗരം മസാല , ഉപ്പ് , പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത ഇഞ്ചി എന്നിവ ചേർത്ത് നല്ല പോലെ ഇറച്ചി കഷ്ണത്തിൽ തേച്ചു പിടിപ്പിച്ചു 30 മിനിട്ട് വെയ്ക്കുക . ശേഷം 35 മിനിട്ട് പ്രെഷർ കുക്കറിൽ വേവിക്കുക . ഈ സമയം കൊണ്ട് ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു സവാള ചേർത്ത് നല്ല പോലെ വഴറ്റി എടുക്കുക സവാള ഏകദേശം ചുവന്ന നിറമാകുമ്പോൾ ഇതിലേക്ക് തക്കാളിയും പച്ചമുളകും ചേർക്കുക . ചേരുവകൾ നന്നായി വഴറ്റിയതിനുശേഷം അതിലേക്കു മസാല കൂട്ടുകൾ ഇട്ടു വേവിച്ചെടുത്ത താറാവ് ഇറച്ചി ചേർത്ത് ഇളക്കി ചേർക്കുക 10 മിനിട്ടോളം ചെറിയ തീയി വെച്ച് ഇളക്കി എടുത്തതിനുശേഷം തീ ഓഫ്‌ ചെയ്തു മല്ലിയില വിതറി അലങ്കരിച്ചു ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *