16 June, 2020
ചേന വറുത്തത്

- ചേരുവകകൾ;-
ചേന – കനംകുറച്ച് ചതുരകഷണങ്ങൾ
ഉള്ളി – 5 എണ്ണം
ചുവന്ന മുളക് (വറ്റൽ മുളക്) – പേസ്റ്റ് പോലെ അരഅരച്ചെടുച്ചെ
കുരുമുളക് പൊടി – ആവശ്യത്തിന്
വെളുത്തുള്ളി – ഒന്ന്
.ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം;-
മുകളിൽ പറഞ്ഞ ചേരുവകളെല്ലാം ചേന കഷ്ണത്തിൽ തിരുമ്മി പിടിപ്പിച്ച് ഒരു പത്തു മിനിട്ട് വെക്കുക. ഒരു ചീന ചട്ടി ചൂടാക്കി. എണ്ണ ഒഴിച്ച് ,മീൻ പൊരിച്ചടുക്കുന്ന പോലെ ,ചേന കഷ്ണങ്ങളും വറുത്തെടുക്കുക. ചോറിനു സൈഡ് ഡിഷ് ആയും, ചായക്കും കൂട്ടി കഴിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാനാവുന്നതുമായ വിഭവം ആണ്.