17 June, 2020
ഉള്ളി സാമ്പാർ

- ചേരുവകകൾ;-
തുവരപ്പരിപ്പ് – 12 കപ്പ്
ശര്‍ക്കര – 1 ടീസ്പൂണ്‍
ചുവന്നുള്ളി – 400 ഗ്രാം
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളുക് – 4
കടുക് – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വറ്റല്‍മുളുക് – 2
പുളി – നെല്ലിയ്ക്കാവലിപ്പം
കറിവേപ്പില – 4 കതിര്‍പ്പ്
സാബാര്‍പ്പൊടി – 4 ടേബിള്‍സ്പൂണ്‍
വെള്ളം – 4 കപ്പ്
- തയാറാക്കുന്ന വിധം;-
ഉള്ളി തൊലി കളഞ്ഞ് കഴുകി നെടുകെ കീറി വെയ്ക്കുക .തുവരപരിപ്പ് കഴുകി മൂന്നു കപ്പ് വെള്ളത്തില്‍ വേവിയ്ക്കുക.പകുതി വേവാകുമ്പോള്‍ ഉള്ളിയും പച്ചമുളകും ഉപ്പും കൂടി ചേര്‍ത്ത് വേവിക്കുക.വെന്താലുടന്‍ പുളി കഴുകി അരപ്പ് വെള്ളത്തില്‍ പിഴിജ്ജരച്ചത് ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അരകപ്പ് വെള്ളത്തില്‍ സാബാര്‍പ്പൊടി കലക്കി ചേര്‍ത്ത് തിളപ്പിയ്ക്കുക.വാങ്ങിവെച്ച് ശര്‍ക്കരയും കറിവേപ്പിലയും ഇടുക. കടുകും വറ്റല്‍മുളകും വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ക്കുക ..