17 June, 2020
ഗ്രീൻ ചിക്കൻ കറി

ചേരുവകകൾ;-
ചിക്കന്‍ – 1 കിലോ
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – 3 എണ്ണം
വെളുത്തുള്ളി- അഞ്ചെണ്ണം
സവോള – 5 മീഡിയം
പുതിനയില – 1പിടി
മല്ലിയില – 1പിടി
പച്ചകുരുമുളക് -10 എണ്ണം
തക്കാളി – 2 എണ്ണം
പെരുംജീരകം, കറുവാപട്ട, ഏലയ്ക്ക
തയ്യാറാക്കുന്ന വിധം;-
ഒരുപാത്രത്തില്‍ കുറച്ചു എണ്ണയൊഴിച്ച് സവാള പകുതി മൂപ്പില്‍ വഴറ്റിമാറ്റുക. ഇത് അരച്ചെടുക്കുക. ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചകുരുമുളകും, പച്ചമുളകും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇതോടൊപ്പം പെരുംജീരകവും, കറുവപട്ടയും, ഏലയ്ക്കയും ചേര്‍ത്ത് അരയ്ക്കേണ്ടാതാണ്. അതിനുശേഷം മല്ലിയിലയും പുതിനയിലയുംഅരച്ചെടുക്കുക.
ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണയൊഴിക്കുക .അതിലേക്കു അരച്ച് വെച്ചിരിക്കുന ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കോഴിയും ചേര്‍ത്ത് പത്രം നന്നായി അടച്ചുവെച്ച് ചെറുതീയില്‍ വേവിക്കുക. ഇടയ്ക്കിടക്ക് ഒന്ന് ഇളക്കി വെക്കേണ്ടതാണ്. മുക്കാല്‍ വേവാകുമ്പോള്‍ തക്കാളിയും പുതിനയും മല്ലിയിലയും അരച്ചത് ചേര്‍ത്ത് വെച്ച് അടയ്ക്കുക . അരപ്പ് ചിക്കനില്‍ പൊതിഞ്ഞിരിക്കാമ്പോള് വാങ്ങിവെയ്ക്കുക.