"> വറുത്തരച്ച കൂൺകറി | Malayali Kitchen
HomeFood Talk വറുത്തരച്ച കൂൺകറി

വറുത്തരച്ച കൂൺകറി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

കൂണ്-250 ഗ്രാം
തേങ്ങ ചിരകിയത്-അര മുറി
ഉണക്കമുളക്-2
വെളുത്തുള്ളി-2 അല്ലി
ചെറിയുള്ളി-2
മുളകുപൊടി-1 ടീസ്പൂണ്
മല്ലിപ്പൊടി-1 ടീസ്പൂണ്
മഞ്ഞള്പ്പൊടി-അര ടീസ്പൂണ്
കടുക്
കറിവേപ്പില
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം;-

ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേയ്ക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്ത്തു മൂപ്പിയ്ക്കുക. വൃത്തിയാക്കി കഷ്ണങ്ങളാക്കിയ കൂണ് ഇതിലേയ്ക്കിട്ട് ഇളക്കുക. മറ്റൊരു പാനിൽ തേങ്ങ, കറിവേപ്പില, വെളുത്തുള്ളി, ഉള്ളി, ഉണക്കമുളക് എന്നിവ ചേര്ത്ത് ചുവക്കനെ വറുക്കണം. ഇത് ചൂടാറുമ്പോള് വെള്ളം ചേര്ത്ത് മയത്തില് അരയ്ക്കണം. ഈ അരപ്പ് കൂണില് ചേര്ത്തിളക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്ത്ത് വേവിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *