"> ചിക്കൻ റവ പുട്ട് | Malayali Kitchen
HomeFood Talk ചിക്കൻ റവ പുട്ട്

ചിക്കൻ റവ പുട്ട്

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകകള്‍;-

റവ – 250 ഗ്രാം

തേങ്ങ – ഒരു തേങ്ങയുടെ പകുതി

ഉപ്പ് –പാകത്തിന്

കോഴി – 250 ഗ്രാം

സവാള – 500 ഗ്രാം

ഇഞ്ചി – ഒരു കഷണം

വെളുത്തിള്ളി – നാല് അല്ലി

പച്ചമുളക് – 3

കറിവേപ്പില – ഒരു തണ്ട്

കുരുമുളക് ചതച്ചത് – ആവശ്യത്തിന്

മഞ്ഞള്‍പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഗരം മസാല – ഒരു നുള്ള്

തക്കാളി – ഒന്ന്

മല്ലിയില്ല – മൂന്ന് തണ്ട്

പുതിനയില്ല – ഒരു തണ്ട്

എണ്ണ – പാകത്തിന്

തയ്യാറാക്കുന്ന വിധം;-

ഇറച്ചി കഷണങ്ങളാക്കിയത് ഓരോ നുള്ള് മുളകുപൊടിയും മഞ്ഞള്‍പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.

എണ്ണ ചൂടാക്കി സവാള , ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് എന്നിവ പൊടിയായി അറിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക.

സവാള നിറം മാറി തുടങ്ങുബോള്‍ കുരുമുളകും മഞ്ഞള്‍പൊടിയും ഗരം മസാല ചേര്‍ത്ത് വഴറ്റി എണ്ണ തെളിയുമ്പോള്‍ തക്കാളി പൊടിയായി അറിഞ്ഞതും ഇലകളും ചേര്‍ത്തിളക്കി മസാല തയരകുക.

റവ പുട്ട് ചേര്‍ത്ത് പുട്ടിനെന്ന പോലെ നനച്ചു പുട്ട് കുറ്റിയില്‍ നിറച്ചു ആവി കയറ്റുക . ആവി കയറ്റിയ പുട്ട് പുറത്തെടുത്തു പൊടിച്ചു വയ്ക്കുക.

പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ ചുരണ്ടിയത് പിന്നെ മസാല പിന്നെ റവ എന്നിങ്ങനെ ഇടവിട്ട് നിറച്ചു ആവിയില്‍ പുഴുങ്ങിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *