"> പാവയ്ക്കാ തോരന്‍ | Malayali Kitchen
HomeFood Talk പാവയ്ക്കാ തോരന്‍

പാവയ്ക്കാ തോരന്‍

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പാവയ്ക്കാ – 2 (ചെറുതായി കൊത്തി അരിഞ്ഞത് )

തേങ്ങ തിരുമ്മിയത് – 1

സവാള – 1 (ചെറുതായി കൊത്തി അരിഞ്ഞത് )

പച്ചമുളക് – 6 (ചെറുതായി വട്ടത്തില്‍ അരിഞ്ഞത് )

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

എണ്ണ – 2 ടേബിള്‍സ്പൂണ്‍

അരി – ഒരു ടി സ്പൂണ്‍

തേങ്ങ കനം കുറഞ്ഞ കഷണങ്ങളള്‍ ആക്കിയത് – കാല്‍ കപ്പ്‌

കടുക് – അര ടി സ്പൂണ്‍

വറ്റല്‍ മുളക് – 3

കറി വേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം;-

  1. ഒരു പാനില്‍ എണ്ണ ചൂടാക്കുക .
  2. കഷണങ്ങള്‍ ആക്കിയ തേങ്ങ വറുത്തു മാറ്റുക .
  3. ഇതിലേക്ക് കടുകും വറ്റല്‍മുളകും ഇട്ട് വറക്കുക.
  4. കടുക് പൊട്ടി കഴിയുമ്പോള്‍ അരി വറക്കുക .
  5. അരി ചുമന്നു തുടങ്ങുമ്പോള്‍ ,സവാള ,പച്ചമുളക്,ഇവ ചേര്‍ക്കുക .
  6. സവാളയുടെ നിറം മാറി തുടങ്ങുമ്പോള്‍ പാവയ്ക്കാ അരിഞ്ഞതും ചേര്‍ക്കുക .
  7. ആവശ്യമായ ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളം തളിച്ച് ,പാവയ്ക്കാ വേവാന്‍ അനുവദിക്കുക .
  8. ഇടക്ക് അടപ്പ് മാറ്റി തിരുമ്മിയ തേങ്ങ കൂടി ചേര്‍ക്കുക .
  9. ഇതിനുശേഷം നല്ലത് പോലെ ഇളക്കി വെള്ളം വറ്റുന്നത് വരെ വേവിക്കുക .
  10. കറി വേപ്പിലയും മാറ്റി വെച്ച വറുത്ത തേങ്ങ കഷണങ്ങളും ചേര്‍ത്ത് തീ അണക്കുക.

Leave a Reply

Your email address will not be published. Required fields are marked *