"> പനീര്‍ ബുര്‍ജി | Malayali Kitchen
HomeFood Talk പനീര്‍ ബുര്‍ജി

പനീര്‍ ബുര്‍ജി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പനീര്‍ – 200 ഗ്രാം

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

ജീരകം – ഒരു നുള്ള്paneer bhurji

പച്ചമുളക് -2

സവാള – 1

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍

തക്കാളി – 1

എണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം;-

പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കുക .

സാവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞു എടുക്കുക .

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക .

ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക .ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക .

സവാള നന്നായി ചുമന്നു കഴിയുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക.

മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ക്കുക .കുറച്ചു വെള്ളം ചേര്‍ക്കുക

ഗ്രേറ്റ് ചെയ്തു എടുത്ത പനീര്‍ ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക .

അടപ്പ് മാറ്റി നന്നായി ചിക്കി തോര്‍ത്തി എടുക്കുക .

തീ അണച്ച് മല്ലിയില തൂവി അലങ്കരിച്ചു എടുക്കുക .

Leave a Reply

Your email address will not be published. Required fields are marked *