20 June, 2020
ചെമ്മീന്‍ തീയല്‍

ചേരുവകകൾ;-
- ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം
കുഞ്ഞുള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്)
ഉലുവ – അര സ്പൂണ്‍
തേങ്ങ തിരുമ്മിയത് – അര മുറി തേങ്ങ തിരുമ്മിയത്
പുളി പിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്ലിട്ടു പിഴിഞ്ഞത് \ കുടംപുളി വേണ്ടവര്‍ക്ക് അത് ഉപയോഗിച്ചാലും മതി (2 ചുള )
തക്കാളി – 1 ചെറുത്
ഉപ്പ് – പാകത്തിന് -
മുളക് പൊടി – 3 ടി സ്പൂണ്‍
മല്ലിപൊടി – 3 ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
താളിക്കാന്‍ വേണ്ട സാധനങ്ങള്‍
എണ്ണ – രണ്ടു സ്പൂണ്‍
കടുക് – 1 ടി സ്പൂണ്‍
വറ്റല്‍ മുളക് – 2
കറിവേപ്പില – 1 തണ്ട്
തയ്യാറാക്കുന്ന വിധം;-
ചെമ്മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക .
ഒരു ചുവടു കട്ടിയുള്ള പാനില്‍ തേങ്ങ തിരുമ്മിയത്,കറിവേപ്പില ചേര്‍ത്ത് വറക്കുക . തേങ്ങയുടെ നിറം ബ്രൌണ്‍ ആയി തുടങ്ങുമ്പോള്‍ മല്ലിപൊടി,മുളക് പൊടി എന്നിവ ചേര്‍ത്ത് വറുക്കുക .തീ അണച്ച് തേങ്ങ തണുക്കാന്‍ വെക്കുക .
തേങ്ങ വറുത്തത് വെള്ളം കുറച്ചു ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച് എടുക്കുക.
ഒരു മീന്‍ ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി ഉലുവ പൊട്ടാന്‍ ഇടുക ,പൊട്ടി തുടങ്ങുമ്പോള്‍ കുഞ്ഞുള്ളി ചേര്‍ത്ത് വഴറ്റുക.കുഞ്ഞുള്ളിയുടെ നിറം ബ്രൌണ്‍ ആകുമ്പോള്‍ ചെമ്മീനും തക്കാളിയും അല്പം വെള്ളം ഒഴിച്ചു വേവാന്‍ വെക്കുക .ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചു 3 മിനിറ്റ് വേവാന്‍ അനുവദിക്കുക .
ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ തേങ്ങ അരച്ചത് ചെമ്മീനില്‍ ചേര്‍ക്കുക .പുളി വെള്ളവും ചേര്‍ക്കുക .
രണ്ടു മിനുട്ട് കൂടി ചെറുതീയില്‍ വേവാന്‍ വെച്ചതിനു ശേഷം തീ അണക്കുക .
എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ വറുത്തു തീയലിനു മുകളില്‍ താളിക്കുക .
സ്വാദിഷ്ടമായ ഈ തീയല്‍ ചോറിന്റെ കൂടെ കഴിക്കാന്‍ നല്ലതാണ് .
(ചെമ്മീന്‍ വേവാന്‍ അധികം സമയം ആവശ്യമില്ല .അധികം വെന്തു പോയാല്‍ അത് റബ്ബറ് പോലെ ആകും .)