"> ഉണക്ക ചെമ്മീന്‍ ചമ്മന്തി | Malayali Kitchen
HomeFood Talk ഉണക്ക ചെമ്മീന്‍ ചമ്മന്തി

ഉണക്ക ചെമ്മീന്‍ ചമ്മന്തി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഉണക്ക ചെമ്മീന്‍ – 50 ഗ്രാം

വറ്റല്‍ മുളക് – 2 – 4 എണ്ണം

കുഞ്ഞുള്ളി – 2

പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച്

ഉപ്പ് – പാകത്തിന്

അര മുറി തേങ്ങ തിരുമ്മിയത്‌

തയ്യാറാക്കുന്ന വിധം;-

ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക .

വറ്റല്‍ മുളക് ചുട്ട് എടുക്കുക .

വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .ചമ്മന്തി തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *