"> പേട ഉണ്ടാകാം | Malayali Kitchen
HomeFood Talk പേട ഉണ്ടാകാം

പേട ഉണ്ടാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

മാങ്ങ കഷ്ണങ്ങളാക്കിയത് – 1 കപ്പ്

പാൽ – 1/2 കപ്പ്

നെയ്യ് – 2 ടേബിൾസ്പൂൺ

പഞ്ചസാര – 1/2 കപ്പ്

പാൽപ്പൊടി – 1 കപ്പ്

ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ

കോൺഫ്ലോർ – 3 ടേബിൾസ്പൂൺ

നട്സ് – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം ;-

മാങ്ങാ കഷ്ണങ്ങൾ പാലും ചേർത്ത് നന്നായി അരച്ചെടുക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി ഈ കൂട്ട് നെയ്യിൽ വേവിക്കുക. അതിലേക്ക് പഞ്ചസാരയും ചേർക്കുക. ഒന്നു കുറുകി വരുമ്പോൾ പാൽപ്പൊടിയും ഏലയ്ക്കാപൊടിയും കോൺഫ്ലോറും ചേർത്ത് കട്ടിയാവുന്നത് വരെ വേവിക്കുക. നെയ് തടവിയ പാത്രത്തിലേക്ക് മാറ്റി ചൂടാറിയ ശേഷം ഉരുട്ടി നട്ട്സ് വെച്ചു അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *