22 June, 2020
കുട്ടി പാൻകേക്ക് തയാറാക്കാം

ചേരുവകൾ;-
ഗോതമ്പ് പൊടി -1 1/2 കപ്പ്
കൊക്കോ പൗഡർ -2 ടേബിൾസ്പൂൺ
പാൽ – 2 കപ്പ്
മുട്ട – 2 എണ്ണം
പഞ്ചസാര – 1/2 കപ്പ്
സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ ബട്ടർ – 1/4 കപ്പ്
ബേക്കിങ് പൗഡർ -1 ടീസ്പൂൺ
ബേക്കിങ് സോഡ -1/2 ടീസ്പൂൺ
ഏലയ്ക്ക, ഗ്രാമ്പു, പട്ട എന്നിവ ഒരുമിച്ചു പൊടിച്ചത് – 1/2 ടീസ്പൂൺ
ഉപ്പ് – കുറച്ച്
തയാറാക്കുന്ന വിധം;-
ആദ്യം ഗോതമ്പു പൊടി, കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ എന്നിവ ഒരു അരിപ്പയിൽ അരിച്ചെടുക്കുക. ശേഷം ഇത് ഒരു മിക്സിയിലേക്ക് മാറ്റുക. ബാക്കി ചേരുവകളും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
ഒരു പാൻ ചൂടാക്കി, കുറച്ച് ബട്ടർ പാനിൽ പുരട്ടി അരച്ചെടുത്ത മാവ് കൊണ്ട് ചെറിയ പാൻ കേക്ക് ഉണ്ടാക്കി എടുക്കുക. തേൻ ചേർത്ത് കഴിക്കാം.