"> അവിയൽ ഉണ്ടാകാം | Malayali Kitchen
HomeFood Talk അവിയൽ ഉണ്ടാകാം

അവിയൽ ഉണ്ടാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ ;-

നേന്ത്രക്കായ – 3 എണ്ണം

ചേന -കാല്‍ -കപ്പ് കഷ്ണം

മുരിങ്ങാക്കായ -2 എണ്ണം

കയ്പ്പക്ക -ഒന്ന്

കുമ്പളങ്ങ -കാല്‍ കപ്പ്

കാരറ്റ് -3 എണ്ണം

നീണ്ട പച്ചപ്പയര്‍ -കാല്‍ കപ്പ്

ചേമ്പ് -2 എണ്ണം

മാങ്ങ -ഒന്ന്

പച്ചമുളക് -10 എണ്ണം

മോര് -ഒരു കപ്പ്

ശര്‍ക്കര -രണ്ട് എണ്ണം

മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍

ജീരകം -അര ടീസ്പൂണ്‍

ചെറിയ ഒരു തേങ്ങ ചുരവിയത്

കറിവേപ്പില -2 തണ്ട്

വെളിച്ചെണ്ണ -രണ്ടു സ്പൂണ്‍

ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം;-

അവിയലില്‍ പച്ചക്കറ ഏതും ചേര്‍ക്കാം. എന്നാല്‍, തക്കാളി, സവാള എന്നിവ ചേര്‍ക്കുന്ന പതിവ് സാധാരണ ഇല്ല. എല്ലാ പച്ചക്കറികളും, അല്‍പ്പം നീളത്തില്‍ മുറിച്ചെടുക്കുക. ആദ്യം കഴുകാന്‍ പറ്റുന്നത്, കഴുകിയെടുത്ത് മുറിക്കുക, അല്ലാത്തവ, മുറിച്ച ശേഷം കഴുകിയെടുക്കുക. കയ്പ്പക്ക, അധികം വേണ്ട. കഷണങ്ങള്‍ മഞ്ഞള്‍പൊടിയും ഉപ്പും ഇട്ട് വേവിക്കുക. തേങ്ങ ചിരവിയെടുത്ത്, പച്ചമുളകും അല്‍പ്പം ജീരകവും ചേര്‍ത്ത് ഒന്ന് ചതച്ചെടുക്കുക. പേസ്റ്റ് പോലെ അരയേണ്ട ആവശ്യമില്ല.

കഷണങ്ങള്‍ നന്നായി വെന്ത് കഴിഞ്ഞാല്‍, അതില്‍ തേങ്ങയരച്ചത് ചേര്‍ത്ത് ഇളക്കുക. വെള്ളം വേണ്ട. കഷണങ്ങളിലും, വേവാനുള്ള വെള്ളമേ ഒഴിക്കാവൂ. തേങ്ങയും ചേര്‍ന്ന്, വെന്തുകഴിഞ്ഞാല്‍, നല്ല പുളിയുള്ള തൈരോ മോരോ ഒഴിച്ച് യോജിപ്പിക്കുക. അതിലേക്ക് ശര്‍ക്കര പൊടിച്ചത് ചേര്‍ത്തിളക്കി ചൂടായാല്‍ വാങ്ങുക. (പുളി മണം മാറാനാണ് ശര്‍ക്കര ചേര്‍ക്കുന്നത്). വാങ്ങിവെച്ചതിനു ശേഷം മുകളില്‍ വെളിച്ചെണ്ണ ഒഴിക്കുക. കറിവേപ്പില ഇട്ട് വാങ്ങിവെക്കുക.

Leave a Reply

Your email address will not be published. Required fields are marked *