"> ആലൂ റെയ്ത്ത | Malayali Kitchen
HomeFood Talk ആലൂ റെയ്ത്ത

ആലൂ റെയ്ത്ത

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ഉരുളക്കിഴങ്ങ്- രണ്ട് കപ്പ്, നന്നായി പുഴുങ്ങി ഉടച്ചത്

കട്ടിത്തൈര്- രണ്ട് കപ്പ്

ഉപ്പ്- രണ്ട് ടീസ്പൂണ്‍

കുരുമുളക് പൊടി- കാല്‍ ടീസ്പൂണ്‍

ജീരകം- വറുത്ത് പൊടിച്ചത്, രണ്ട് ടീസ്പൂണ്‍

മുളക്‌പൊടി- കാല്‍ ടീസ്പൂണ്‍

മല്ലിയില- രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

തൈര് സോഫ്റ്റ് ആകുന്നതുവരെ ബീറ്റ് ചെയ്‌തെടുക്കുക. ഇതില്‍ ഉപ്പ്, കുരുമുളക്‌പൊടി, ജീരകം, മല്ലിയില എന്നിവയും ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ഒരു ബൗളിലേക്ക് മാറ്റി അല്‍പം ജീരകപ്പൊടിയും മുളക് പൊടിയും മുകളില്‍ തൂവാം. കുറച്ച് മല്ലിയിലയും തൂവി അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *