27 June, 2020
ബോര്‍ബോണ്‍ ബിസ്കറ്റ് ഉണ്ടാക്കിയാലോ

ചേരുവകള്‍;-
ബട്ടര്‍- 50 ഗ്രാമും 100 ഗ്രാമും
ന്യൂട്രെല്ല ബട്ടര്‍- 50 ഗ്രാം
പൊടിച്ച പഞ്ചസാര- കാല് കപ്പ്
വനില എസ്സന്‍സ്- ഒരു ടീസ്പൂണ്‍
മൈദ- ഒരു കപ്പ്
കൊക്കോ പൗഡര്‍- ഒരു ടേബിള്‍ സ്പൂണും രണ്ട് ടേബിള്‍ സ്പൂണ്‍
ഐസിങ് ഷുഗര്‍- രണ്ട് കപ്പ്
ഫ്രെഷ് ക്രീം- ഒരു ടീസ്പൂണ്‍
വൈറ്റ് ചോക്ലേറ്റ്, മെല്റ്റായത്- 50 ഗ്രാം
തയ്യാറാക്കുന്ന വിധം;-
ഒരു ബൗളില്‍ 50 ഗ്രാം ബട്ടര്‍, ന്യൂട്രെല്ല ബട്ടര്‍, പൊടിച്ച പഞ്ചസാര, വനില എസന്‍സ് എന്നവ ഇട്ട് നന്നായി ബീറ്റ് ചെയ്യുക. ഇതിലേയ്ക്ക് മൈദയും ഒരു ടേബിള്‍ സ്പൂണ്‍ കൊക്കോ സെന്‍സും ചേര്‍ത്ത് ഇളക്കി മാവ് പരുവമാകുന്നതു വരെ ഫ്രിഡ്ജില്‍ വയ്ക്കാം. 20 മിനിറ്റ് വച്ചാല്‍ മതി.
ഇനി ബാക്കി ബട്ടര്‍ ഒരു ബൗളില്‍ സോഫ്റ്റാകുന്നതുവരെ ബീറ്റ് ചെയ്യാം. ഇനി ഐസിങ് ഷുഗറും ബാക്കി കൊക്കോപൗഡറും ചേര്‍ത്ത് വീണ്ടും ബീറ്റ് ചെയ്യണം. ഇനി ഫ്രഷ് ക്രീമും വൈറ്റ് ചോക്ലേറ്റും ചേര്‍ത്ത് നന്നായി ഇളക്കി 15 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കണം. ബിസ്കറ്റില്‍ നിറക്കാനുള്ള ചോക്ലേറ്റ് ബട്ടര്‍ ക്രീം റെഡി.
ഇനി തയ്യാറാക്കിയ മാവ് മൈദ വിതറിയ പ്രതലത്തില്‍ ഒന്ന് പരത്തി എടുക്കാം. ഇനി ഇത് ചെറിയ ചതുര കഷണങ്ങളാക്കി മാറ്റണം. ഒരു ടൂത്ത് പിക് ഉപയോഗിച്ച് സുഷിരങ്ങളിടാം. പഞ്ചസാര തരികളും വിതറി 180 ഡിഗ്രിയില്‍ 10 മുതല്‍ 12 മിനിറ്റുവരെ ബേക്ക് ചെയ്യണം. ഇനി ഇത് പുറത്തെടുത്ത് തയ്യാറാക്കി വച്ചിരിക്കുന്ന ചോക്ലേറ്റ് ക്രീം ഒരു ബിസ്കറ്റിന് മുകളില്‍ പുരട്ടി മറ്റൊരു ബിസ്കറ്റ് കൊണ്ട് കവര്‍ ചെയ്യാം. ബോര്‍ബോണ്‍ ബിസ്കറ്റ് റെഡി.