"> മാങ്ങാ മധുരക്കറി | Malayali Kitchen
HomeFood Talk മാങ്ങാ മധുരക്കറി

മാങ്ങാ മധുരക്കറി

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകള്‍ ;-

ഏതെങ്കിലും പഴുത്ത മാങ്ങാ ( നല്ല നാരുള്ള നാടന്‍ മാങ്ങയാണെങ്കില്‍ ഉത്തമം ) – 10 – 12 എണ്ണം

ശര്‍ക്കര ചീവിയത് – 3/4 കപ്പ്

ഉപ്പ് – 1 ടീസ്പൂണ്‍

താളിക്കാന്‍-

കടുക് , ഉഴുന്ന് 1 ടീസ്പൂണ്‍

ഉലുവ 1 ടീസ്പൂണ്‍

വറ്റല്‍ മുളക് 8-10 എണ്ണം

എണ്ണ

  • തയ്യാറാക്കുന്ന വിധം;-

ആദ്യം മാമ്പഴത്തിന്റെ തൊലി എടുത്ത് അല്‍പം വെള്ളമൊഴിച്ചു കൈ കൊണ്ട് നന്നായി തിരുമ്മുക. മാങ്ങാത്തൊലിയിലുള്ള അത്രയും നീരെടുക്കണം. ഇനി മാമ്പഴ തൊലി മാറ്റി ഇതിലേക്ക് മാങ്ങകള്‍ ചേര്‍ക്കാം. അല്‍പം ഉപ്പും ശര്‍ക്കരയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ചു തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ തീ നന്നായി കുറയ്ക്കുക. ഇനി അല്‍പം കൂടുതല്‍ നേരം മാമ്പഴവും ശര്‍ക്കരയും വെന്തു വരണം. മാമ്പഴം വെന്തു പാകമാകുമ്പോള്‍ വാങ്ങിവെച്ചു, താളിക്കാനുള്ള ചേരുവകള്‍ എണ്ണയില്‍ മൂപ്പിച്ചു മീതെ ഒഴിക്കാം. മധുരക്കറി തയ്യാര്‍. മധുരവും എരിവും ഒരുപോലെ വേണ്ടുന്ന കറിയാണിത് …അത് കൊണ്ട് മാമ്പഴത്തിന്റെ മധുരത്തിന് അനുസരിച്ചു ശര്‍ക്കരയുടെ അളവിലും വറ്റല്‍മുളകിന്റെ അളവിലും മാറ്റം വരുത്താം.

Leave a Reply

Your email address will not be published. Required fields are marked *