"> ടൊമാറ്റോ കെച്ചപ്പ് | Malayali Kitchen
HomeFood Talk ടൊമാറ്റോ കെച്ചപ്പ്

ടൊമാറ്റോ കെച്ചപ്പ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

തക്കാളി, അരിഞ്ഞത്- ഒരു കിലോ

വെളുത്തുള്ളി, അരിഞ്ഞത്- രണ്ട് ടീസ്പൂണ്‍

പഞ്ചസാര- രണ്ട് ടേബിള്‍ സ്പൂണ്‍

ഉപ്പ്- പാകത്തിന്

ഗരംമസാല – ഒരു ടീസ്പൂണ്‍

മുളക്‌പൊടി- ഒരു ടീസ്പൂണ്‍

വിനാഗിരി- രണ്ട് ടേബിള്‍സ്പൂണ്‍

വെള്ളത്തില്‍ നേര്‍പ്പിച്ച സോഡിയം ബെന്‍സോയേറ്റ്/ ഏതെങ്കിലും ഫുഡ് പ്രിസര്‍വേറ്റീവ്- കാല്‍ ടീസ്പൂണ്‍

തിളച്ചവെള്ളം

തയ്യാറാക്കുന്ന വിധം;-

വെളുത്തുള്ളിയും തക്കാളിയും നന്നായി വേവിക്കുക. ഇനി ഇത് ഒരു ബ്ലെന്‍ഡറില്‍ അരച്ചെടുക്കാം. ശേഷം അരിച്ചെടുക്കണം. ഒരു പാനില്‍ ഈ മിശ്രിതം ഒഴിച്ച് നല്ല ചൂടില്‍ പഞ്ചസാര, ഉപ്പ്, ഗരംമസാല, മുളക്‌പൊടി, വിനാഗിരി എന്നിവയും ചേര്‍ത്ത് നന്നായി കുറുകി പേസ്റ്റ് ആകുന്നതുവരെ ഇളക്കി വീണ്ടും വേവിക്കാം. ഇനി ഇറക്കി വച്ച് തണുക്കുമ്പോള്‍ വായു കടക്കാത്ത പാത്രത്തില്‍ ഒഴിച്ച് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *