"> ഹോട്ട് ചോക്ലേറ്റ് | Malayali Kitchen
HomeFood Talk ഹോട്ട് ചോക്ലേറ്റ്

ഹോട്ട് ചോക്ലേറ്റ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

പാല്‍/ വെള്ളം/ ബ്രൂകോഫി- 300 മില്ലി

ഡാര്‍ക്ക് ചോക്ലേറ്റ്- 20 ഗ്രാം

പഞ്ചസാര- ഒരു ഗ്രാം

കൊക്കോ പൗഡര്‍- 15 ഗ്രാം

വനില എക്‌സ്ട്രാറ്റ്- രണ്ട് ഗ്രാം

തയ്യാറാക്കുന്ന വിധം;-

ഒരു പാനില്‍ പാല്‍ തിളപ്പിക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. അതിലേയ്ക്ക് കൊക്കോപൗഡര്‍ ചേര്‍ത്ത് മീഡിയം ഫ്‌ളേമില്‍ വീണ്ടും തിളപ്പിക്കാം. ഇനി അടുപ്പില്‍ നിന്നിറക്കണം. ഡാര്‍ക്ക് ചോക്ലേറ്റ് കഷണങ്ങളാക്കിയതിലേയ്ക്ക് ഈ മിശ്രിതം ഒഴിക്കാം. രണ്ട് മിനിറ്റിന് ശേഷം നന്നായി ഇളക്കി, അല്‍പം വനില എക്‌സ്ട്രാറ്റും ചേര്‍ത്ത് സേര്‍വിങ് ഗ്ലാസിലേയ്ക്ക് മാറ്റാം. ആവശ്യമെങ്കില്‍ മുകളില്‍ ക്രീം ഒഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *