"> ചീരയും ചേമ്പും കൊണ്ട് മെഴുക്കുപുരട്ടി | Malayali Kitchen
HomeFood Talk ചീരയും ചേമ്പും കൊണ്ട് മെഴുക്കുപുരട്ടി

ചീരയും ചേമ്പും കൊണ്ട് മെഴുക്കുപുരട്ടി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ചീര – ഒരു കെട്ട്

ചേമ്പ് – 10, 12 ( ചെറുത് )

കടുക് – 1 ടീസ്പൂണ്‍

വറ്റല്‍മുളക് 5-7

കായപ്പൊടി – 1 ടീസ്പൂണ്‍

എണ്ണ – 2, 3 ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ചീര വലുതായി അരിയുക. തണ്ട് ഇത്തിരി നീളത്തിലും അരിയണം. ചേമ്പ് നീളത്തില്‍ മുറിക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും വറ്റല്‍മുളകും താളിക്കുക.. ഇനി തീ കുറച്ച് ഇതിലേക്ക് കായപ്പൊടി ചേര്‍ത്ത് ഉടനെ തന്നെ ചേമ്പും ചീരയും ചേര്‍ക്കാം..
ഉപ്പും ചേര്‍ത്ത് വഴറ്റി ചെറുതീയില്‍ അടച്ചു വെച്ചു പാകം ചെയ്യാം. ചേമ്പ് വേവാനായി മാത്രം വേണമെങ്കില്‍ ഒരല്‍പം വെള്ളം തളിച്ചും കൊടുക്കാം. ചേമ്പ് പാകത്തിന് വെന്തു വരുമ്പോള്‍ വാങ്ങി വെയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *