"> റവ ഇഡലി | Malayali Kitchen
HomeFood Talk റവ ഇഡലി

റവ ഇഡലി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ഉഴുന്ന് 1 കപ്പ്

വറുത്ത റവ ( നേരിയത് / ബോംബെ റവ ) – രണ്ടരകപ്പ്

ഇഞ്ചി – 1

പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – 3,4 എണ്ണം

തയ്യാറാക്കുന്ന വിധം;-

ഉഴുന്നും റവയും അളക്കാന്‍ ഒരേ കപ്പ് തന്നെ നിര്‍ബന്ധമായും എടുക്കാന്‍ ശ്രദ്ധിക്കുക. ഉഴുന്ന് ഒരു 3-4 മണിക്കൂര്‍ വരെ കുതിര്‍ത്തു വെയ്ക്കുക. ശേഷം സാധാരണ ഇഡ്ഡലിക്ക് അരയ്ക്കും പോലെ നന്നായി അരച്ചെടുക്കുക. ഉഴുന്ന് അരച്ച മാവ് മാറ്റിയതിനു ശേഷം ഗ്രൈന്‍ഡറിന്റെ അകം കഴുകാന്‍ എടുത്ത വെള്ളത്തില്‍ ( ഒരു 2 കപ്പ് ) തന്നെ റവ ഒരു 15 മിനിറ്റുകളോളം കുതിര്‍ത്തു വെയ്ക്കുക. അതിനു ശേഷം കുതിര്‍ന്ന റവ ഉഴുന്നിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചി , പച്ചമുളക് , ഉപ്പ് എന്നിവ ചേര്‍ത്ത് സാധാരണ ഇഡ്ഡലി മാവിന്റെ അയവില്‍ മാവ് തയ്യാറാക്കാം. ആവശ്യമെങ്കില്‍ മാത്രം വെള്ളം ചേര്‍ക്കാം. ഇനി സാധാരണ ഇഡ്ഡലി ഉണ്ടാക്കും പോലെ തയാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *