30 June, 2020
ലെമണൈഡ്

ചേരുവകൾ;-
ചെറുനാരങ്ങ-2
മുസമ്പി-1
ഓറഞ്ച്-3
ഉപ്പ്
പഞ്ചസാര
ഐസ് ക്യൂബ് (പൊട്ടിച്ചത്)
തയാറാക്കുന്ന വിധം;-
ചെറുനാരങ്ങ, മുസമ്പി, ഒാറഞ്ച് എന്നിവ പിഴിഞ്ഞ് ജ്യൂസെടുക്കുക. ഇതിലേക്ക് കണക്കിനുള്ള വെള്ളമൊഴിച്ച് ഒന്നു പതുക്കെ മിക്സിയില്‍ അടിച്ചെടുക്കുക. ബ്ലെന്ഡറുണ്ടെങ്കില് ഇത് ഉപയോഗിക്കാം.
ഇതിലേക്ക് ഒരു നുള്ളു ഉപ്പും ആവശ്യത്തിന് പഞ്ചസാരയും വേണം. ഇത് നല്ലപോലെ ഇളക്കുക.
പൊട്ടിച്ചു വച്ചിരിക്കുന്ന ഐസ് ക്യൂബുകള്‍ ഇതിലേക്കു ചേര്‍ക്കുക. സ്വാദും തണുപ്പുമുള്ള ലെമണൈഡ് തയ്യാര്‍.
പഞ്ചസാര വേണ്ടെന്നുള്ളവര്‍ക്കു വേണമെങ്കില്‍ തേന്‍ ചേര്‍ത്തും ലെമണൈഡ് തയ്യാറാക്കാം. ഇതിന് അല്പം വ്യത്യസ്തമായ രുചിയായിരിക്കുമെന്നു മാത്രം.