"> എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റ്‌ | Malayali Kitchen
HomeFood Talk എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റ്‌

എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റ്‌

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകൾ;-

മുട്ട -1

ബ്രെഡ്ഡ്‌ – ഒന്നോ രണ്ടോ കഷണം (രണ്ട്‌ കഷണം എടുത്താല്‍ സാന്‍ഡ്‌വിച്ച്‌ ആക്കിമാറ്റാം)

സസ്യയെണ്ണ അല്ലെങ്കില്‍ വെണ്ണ -ഒരു ടേബിള്‍ സ്‌പൂണ്‍

ഒരു ഓറഞ്ച്‌ കഷണം അല്ലെങ്കില്‍ സ്‌ട്രോബെറി കഷണം

  • തയ്യാറാക്കുന്ന വിധം;-

ഫ്രയിംഗ്‌ പാനില്‍ സസ്യയെണ്ണയോ വെണ്ണയോ പുരട്ടുക.

ബ്രെഡ്ഡിന്റെ നടുവില്‍ നിന്ന്‌ വൃത്താകൃതിയില്‍ കുറച്ച്‌ ഭാഗം നീക്കം ചെയ്യുക. രണ്ട്‌ ബ്രെഡ്ഡ്‌ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രണ്ടിന്റെയും മധ്യഭാഗം മാറ്റണം. ഒരു ഗ്‌ളാസ്‌ ഉപയോഗിച്ച്‌ ഇത്‌ അനായാസം ചെയ്യാവുന്നതാണ്‌. ബ്രെഡ്ഡ്‌ കഷണത്തില്‍ ഗ്‌ളാസ്‌ ശക്തിയായി അമര്‍ത്തുക. ഇനി ഗ്‌ളാസ്‌ മാറ്റിയ ശേഷം മധ്യഭാഗം നീക്കുക.

ബ്രെഡ്ഡ്‌ കഷണങ്ങള്‍ പാനിലേക്ക്‌ വയ്‌ക്കുക. മുറിച്ചെടുത്ത ഭാഗത്ത്‌ വെണ്ണ പുരട്ടി മുട്ടയോടൊപ്പം പൊരിക്കാവുന്നതാണ്‌.

ചെറിയ തീയില്‍ ബ്രെഡ്ഡ്‌ പൊരിക്കുക. ബ്രെഡ്ഡ്‌ സ്വര്‍ണ്ണനിറം ആകുന്നത്‌ വരെ പൊരിക്കണം. ഒരുവശം മൂത്ത്‌ കഴിഞ്ഞാല്‍ മറിച്ചിടുക.

രണ്ട്‌ വശവും ഇളം സ്വര്‍ണ്ണനിറമായിക്കഴിഞ്ഞാല്‍, പാനില്‍ നിന്ന്‌ ബ്രെഡ്ഡ്‌ ഒരു ബ്രെഡ്ഡ്‌ മാറ്റുക (രണ്ട്‌ ബ്രെഡ്ഡ്‌ ഉപയോഗിക്കുന്നെങ്കില്‍ മാത്രം). ബ്രെഡ്ഡിലെ ദ്വാരത്തിലൂടെ കുറച്ച്‌ എണ്ണയോ വെണ്ണയോ പാനില്‍ പുരട്ടുക. അതിന്‌ ശേഷം ഒരു മുട്ട പൊട്ടിച്ച്‌ ദ്വാരത്തിലേക്ക്‌ ഒഴിക്കുക.

ഒന്നോ രണ്ടോ മിനിറ്റ്‌ നേരം ബ്രെഡ്ഡും മുട്ടയും പൊരിക്കുക. എന്നിട്ട്‌ മറിച്ചിടുക. വേവാത്ത വശത്ത്‌ കുക്കിംഗ്‌ സ്‌പ്രേ തൂവിയ ശേഷമായിരിക്കണം തിരിച്ചിടേണ്ടത്‌. അല്ലാത്തപക്ഷം ഒട്ടിപ്പിടിക്കാന്‍ സാധ്യതയുണ്ട്‌.

മറിച്ചിട്ട്‌ ഒന്നോ രണ്ടോ മിനിറ്റ്‌ നേരം കൂടി പൊരിക്കുക. എഗ്ഗ്‌സ്‌ ഇന്‍ എ ബാസ്‌ക്കറ്റ്‌ ഒരു പ്‌ളേറ്റിലേക്ക്‌ മാറ്റുക. ചായക്കോ കാപ്പിക്കോ ഒപ്പം ഈ പ്രഭാത ഭക്ഷണം ആസ്വദിക്കാവുന്നതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *