2 July, 2020
ആട്ടിറച്ചി സ്റ്റൂ

ചേരുവകൾ;-
ആട്ടിറച്ചി-അരക്കിലോ
സവാള-3
തേങ്ങ ചിരകിയത്-ഒന്നരക്കപ്പ്
ഇഞ്ചി-വലിയ കഷ്ണം
പച്ചമുളക്-5
ഏലയ്ക്ക-2
ഗ്രാമ്പൂ-4
കറുവാപ്പട്ട-ഒരു കഷ്ണം
മുഴുവന്‍ കുരുമുളക്-ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്
കറിവേപ്പില
തയാറാക്കുന്ന വിധം;-
സവാള, ഇഞ്ചി എന്നിവ ചെറുതാക്കി നുറുക്കുക.
ആട്ടിറച്ചി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കണം.
ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, സവാള, പച്ചമുളക്, ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ വഴറ്റുക.
ഇതിലേയ്ക്ക് കുരുമുളക് ചതച്ചു ചേര്‍ക്കുക. ഇറച്ചിയും ചേര്‍ക്കണം.
ഇത് നല്ലപോലെ അല്പനേരം ഇളക്കിയ ശേഷം തേങ്ങയുടെ രണ്ടാംപാല് ചേര്‍ത്തു വേവിയ്ക്കുക.
ഇറച്ചി നല്ലപോലെ വെന്തു കഴിഞ്ഞാല്‍ ഒന്നാം പാല് ചേര്‍ത്ത് തിളച്ചയുടന്‍ വാങ്ങി വയ്ക്കുക. കറിവേപ്പില വിതറി ഇളക്കുക.
വേണമെങ്കില്‍ കടുകു താളിച്ചതും ചേര്‍ക്കാം.