2 July, 2020
റവ ലഡു

ചേരുവകൾ;-
റവ-100 ഗ്രാം
പാല്-കാല് ലിറ്റര്‍ (പാട നീക്കിയത്)
നെയ്യ്- കാല് കപ്പ്
പഞ്ചസാര പൊടിച്ചത്-അരക്കപ്പ്
ഏലയ്ക്കാപ്പൊടി-ഒരു നുള്ള്
ഉണക്കമുന്തിരി-
കൊപ്ര ചിരകിയത്
തയാറാക്കുന്ന വിധം;-
റവ എണ്ണ ചേര്‍ക്കാതെ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.
നെയ്യ്, പാല് എന്നിവ ഇതിലേയ്ക്കൊഴിച്ചിളക്കുക. മിശ്രിതം കട്ടിയാകുന്നതു വരെ ഇളക്കണം.
ഇതിലേയ്ക്ക് ഏലയ്ക്കപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി വാങ്ങുക. ഉണക്കമുന്തിരി, കൊപ്ര ചിരകിയത് എന്നിവ ചേര്‍ത്തിളക്കുക.
മിശ്രിതം ഇളം ചൂടില്‍ ഉരുളകളാക്കിയെടുക്കാം.