"> ചക്കയും ചെമ്മീനും ചേർത്ത് കട്‌ലറ്റ് ഉണ്ടാക്കാം | Malayali Kitchen
HomeFood Talk ചക്കയും ചെമ്മീനും ചേർത്ത് കട്‌ലറ്റ് ഉണ്ടാക്കാം

ചക്കയും ചെമ്മീനും ചേർത്ത് കട്‌ലറ്റ് ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകള്‍;-

ചെമ്മീന്‍ ഉപ്പ് ചേര്‍ത്ത് വേവിച്ച് ഉടച്ചെടുത്തത്- രണ്ടുകപ്പ്

വെളിച്ചെണ്ണ- രണ്ടു ടേബിള്‍ സ്പൂണ്‍

സവാള അരിഞ്ഞത്- ഒരു കപ്പ്

പച്ചമുളക്‌ ചെറുതായി അരിഞ്ഞത്- ഒരു സ്പൂണ്‍

ഇഞ്ചി നുറുക്കിയത്- ഒരു ടീസ്പൂണ്‍

കറിവേപ്പില അരിഞ്ഞത്- രണ്ട് സ്പൂണ്‍

കുരുമുളക് പൊടിച്ചത്- അര ടീസ്പൂണ്‍

ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്- ഒരു കപ്പ്

പച്ചചക്ക ആവിയില്‍ വേവിച്ച് പൊടിച്ചത്- ഒരു കപ്പ്

മുട്ട- ഒന്ന്

റൊട്ടിപ്പൊടി- ആവശ്യത്തിന്

  • തയ്യാറാക്കുന്ന വിധം;-

ചൂടായ എണ്ണയില്‍ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റുക. കുരുമുളകുപൊടി ചേര്‍ത്ത് മൂക്കുമ്പോള്‍ ചെമ്മീന്‍ ഉടച്ചത് ഇട്ടുലര്‍ത്തുക. ചേരുവ തണുക്കുമ്പോള്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതും ചക്ക ആവിയില്‍ വേവിച്ച് ഉടച്ചതും ഉപ്പും മുട്ടയുടെ ഉണ്ണിയും ചേര്‍ത്ത് കുഴയ്ക്കുക. കട്‌ലറ്റ് ആകൃതിയില്‍ പരത്തി മുട്ടവെള്ളയിലും റൊട്ടിപ്പൊടിയിലും മുക്കി വെളിച്ചെണ്ണയില്‍ വറുത്തുകോരുക.

Leave a Reply

Your email address will not be published. Required fields are marked *