3 July, 2020
ചെമ്മീന്‍ തണ്ടൂരി ജിംഗ

- ചേരുവകള്‍;-
ചെമ്മീന്‍- 240 ഗ്രാം
തൈര്- 50 ഗ്രാം
മഞ്ഞള്‍പ്പൊടി- അഞ്ച് ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 10 ഗ്രാം
ചെറുനാരങ്ങാ നീര്- അഞ്ച് മില്ലി
കടുകെണ്ണ- 30 മില്ലി
ഗരംമസാല- രണ്ട് ഗ്രാം
ചാട്ട്മസാല- മൂന്ന് ഗ്രാം
ജീരകം പൊടിച്ചത്- മൂന്ന് ഗ്രാം
ഉപ്പ്- ആവശ്യത്തിന്
കടലമാവ്- അഞ്ച് ഗ്രാം
അയമോദകം- അഞ്ച് ഗ്രാം
- തയ്യാറാക്കുന്ന വിധം;-
കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, അയമോദകം, ചെറുനാരങ്ങാ നീര് എന്നിവ ഒരു ബൗളില്‍ യോജിപ്പിക്കുക. ഇത് ചെമ്മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം. ഇനി മറ്റൊരു ബൗളില്‍ തൈര്, ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, ചാട്ട് മസാല, ജീരംകം പൊടിച്ചത് എന്നിവയിട്ട് ഇളക്ക്ി യോജിപ്പിക്കുക. പാനില്‍ കടുകെണ്ണ ചൂടാകുമ്പോള്‍ കടലമാവ് ഇട്ട് വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടി ഇട്ട ഇളക്കിയ ശേഷം തയ്യാറാക്കി വച്ച തൈര് കൂട്ട് ഇതില്‍ ചേര്‍ക്കാം. ഇനി ചെമ്മീന്‍ പുറത്തെടുത്ത് ഈ മിശ്രിതത്തില്‍ മുക്കി തണ്ടൂരി അടുപ്പില്‍ വേവിച്ചെടുക്കാം. പുതിന ചട്ണിക്കൊപ്പം കഴിക്കാം.