3 July, 2020
മഷ്റൂം സ്റ്റഫ്ഡ് എഗ്ഗ്

- ചേരുവകള്‍;-
മുട്ട- മൂന്ന്
മഷ്റൂം- അര കപ്പ്
ബട്ടര്‍- കാല് കപ്പ്
സവാള- രണ്ട്
ഉപ്പ്- പാകത്തിന്
മല്ലിയില- നാല് തണ്ട്
ക്രീം- മൂന്ന് ടേബിള്‍ സ്പൂണ്‍
കുരുമുളക്പൊടി- ആവശ്യത്തിന്
- തയ്യാറാക്കുന്ന വിധം;-
ആദ്യം മുട്ട പുഴുങ്ങി മാറ്റി വയ്ക്കുക. ഒരു പാനില്‍ ബട്ടര്‍ പുരട്ടി അതില്‍ കഷണങ്ങളാക്കിയ മഷ്റൂമും സവാളയും ഇട്ട് വഴറ്റുക. ബ്രൗണ്‍ നിറമാകുന്നതുവരെ ഇങ്ങനെ ചെയ്യണം. ഇനി മുട്ട തോടു കളഞ്ഞ നടുവേ മുറിക്കുക. മഞ്ഞക്കരു മാറ്റി വയ്ക്കാം. ഇത് ചെറിയ കഷണങ്ങളാക്കി മഷ്റൂമിനൊപ്പം ചേര്‍ക്കുകയും ചെയ്യാം. ഇനി പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് മഷ്റൂം ഫില്ലിങ് റെഡിയാക്കാം. ഇതില്‍ അല്പം ക്രീമും മിക്സ് ചെയ്യാം. ഈ ഫില്ലിങ് മുട്ടയുടെ മഞ്ഞക്കരു നീക്കിയ ഭാഗത്ത് ഫില്ലു ചെയ്യാം. മല്ലിയില കൊണ്ട് അലങ്കരിക്കാം