"> പിസ്സ ദോശ | Malayali Kitchen
HomeFood Talk പിസ്സ ദോശ

പിസ്സ ദോശ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ദോശമാവ്- ആവശ്യത്തിന്

മുട്ട- ഒന്ന്

തക്കാളി- പകുതി

സവാള അരിഞ്ഞത്- പകുതി

ബ്ലാക്ക് ഒലീവ് കഷ്ണങ്ങള്‍- രണ്ട് ടീസ്പൂണ്‍

കാരറ്റ് അരിഞ്ഞത്- ഒരു ടേബിള്‍ സ്പൂണ്‍

ചണവിത്ത് ചതച്ചത്- കാല്‍ ടീസ്പൂണ്‍

മല്ലിയില അരിഞ്ഞത്- രണ്ട് ടീസ്പൂണ്‍

മോസറില്ല ചീസ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

പാനില്‍ ദോശമാവൊഴിച്ച് പരത്തുക. വെന്തുകഴിഞ്ഞാല്‍ മുട്ട പതച്ചത് ഇതിലൊഴിച്ച് പരത്തുക. ശേഷം പച്ചക്കറികളും മല്ലിയിലയും വിതറുക. ഇനി മോസറില്ല ചീസ് വിതറിയ ശേഷം ദോശ മറിച്ചിട്ട് മൊരിക്കുക. വെന്തുകഴിഞ്ഞാല്‍ നെയ്യ് തൂകി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *