5 July, 2020
കോളിഫ്ളവര്‍ ഉരുളക്കിഴങ്ങ് കറി

ചേരുവകള്‍;-
വെജിറ്റബിള്‍ ഓയില്‍ – രണ്ട് ടേബിള്‍ സ്പൂണ്‍
വലിയ ഉള്ളി – ഒരെണ്ണം
ഇഞ്ചി – വലിയ കഷ്ണം
വെളുത്തുള്ളി – മൂന്ന് അല്ലി
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ജീരകപ്പൊടി – ഒരു ടീസ്പൂണ്‍
ഗരംമസാല – ഒരു ടീസ്പൂണ്‍
തക്കാളി – ഒരെണ്ണം
കോളിഫ്ളവര്‍ – ഒരു കപ്പ്
ഉരുളക്കിഴങ്ങ് – രണ്ടെണ്ണം
പച്ചമുളക് – രണ്ട്
നാരങ്ങാനീര് – ഒരു ടീസ്പൂണ്‍
മല്ലിയില – അലങ്കരിക്കാന്‍
തയ്യാറാക്കുന്ന വിധം;-
പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് കഷ്ണങ്ങളാക്കിയ ഉള്ളിയിട്ട് വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഒരു മിനിറ്റ് വേവിച്ചതിനു ശേഷം തക്കാളി ചേര്‍ത്ത് ഇളക്കുക. വെന്തുവരുമ്പോള്‍ ഇതിലേക്ക് കോളിഫ്ളവറും ഉരുളക്കിഴങ്ങും ചേര്‍ക്കുക. ഗരംമസാല കൂടി ചേര്‍ത്തിളക്കി ഇരുപതു മിനിറ്റ് വേവിക്കുക. ഇടയ്ക്ക് നന്നായി ഇളക്കിക്കൊണ്ടിരിക്കണം. ആവശ്യമെങ്കില്‍ അല്പം വെള്ളമൊഴിക്കാം. പച്ചക്കറി വെന്തുകഴിഞ്ഞ് കറി കുറുകി വരുമ്പോള്‍ അല്പം നാരങ്ങാനീരൊഴിച്ച് മല്ലിയില കൊണ്ട് അലങ്കരിക്കാം.