"> സ്‌പൈസി ഗോര്‍ക്ക സാലഡ് | Malayali Kitchen
HomeFood Talk സ്‌പൈസി ഗോര്‍ക്ക സാലഡ്

സ്‌പൈസി ഗോര്‍ക്ക സാലഡ്

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകള്‍;-

വറ്റല്‍ മുളക്- നാല്, അഞ്ച് എണ്ണം

എള്ള്-ആറ് ടീസ്പൂണ്‍

മല്ലി- മൂന്ന് ടീസ്പൂണ്‍

ഉരുളക്കിഴങ്ങ്- ആറെണ്ണം, വേവിച്ച് ഉടച്ചത്

വെള്ളരി- രണ്ടെണ്ണം ചെറുതായി നുറുക്കിയത്

സവാള – ഒന്ന്

തക്കാളി മൂന്ന്

ഉപ്പ്- പാകത്തിന്

പുളിയുടെ നീര്- അഞ്ചോ ആറോ സ്പൂണ്‍

കടുകെണ്ണ- മൂന്ന് ടേബിള്‍ സ്പൂണ്‍

പച്ചമുളക്- ആറ്

മല്ലി- അര ടീസ്പൂണ്‍

മല്ലിയില- ഒരു ടേബിള്‍ സ്പൂണ്‍, നുറുക്കിയത്

  • തയ്യാറാക്കുന്ന വിധം;-

വറ്റല്‍ മുളക്, എള്ള്, രണ്ട് ടീസ്പൂണ്‍ മല്ലി എന്നിവ വറുത്ത ശേഷം മാറ്റി വയ്ക്കാം. ചൂടാറിയ ശേഷം ഇത് പൊടിച്ചെടുക്കുക. ഉരുളക്കിഴങ്ങ്, വെള്ളരി, സവാള അരിഞ്ഞത്, തക്കാളി നുറുക്കിയത് എന്നിവ ഒരു ബൗളില്‍ ഇട്ട് നന്നായി ഇളക്കുക. ഇതില്‍ പാകത്തിന് ഉപ്പും ചേര്‍ക്കാം. ഇതില്‍ അഞ്ചോ ആറോ ടീ സ്പൂണ്‍ പുളിപിഴിഞ്ഞതും ചേര്‍ക്കണം. പൊടിച്ചു വച്ചിരിക്കുന്ന മസാലക്കൂട്ട് ഇതില്‍ ചേര്‍ക്കാം. നന്നായി ഇളക്കാം.

ഒരു പാനില്‍ കടുകെണ്ണ ചൂടാക്കാം. ഇതിലേയ്ക്ക് നടുവേ കീറിയ പച്ചമുളക് ചേര്‍ക്കാം. ഇനി ഇതില്‍ ബാക്കി മല്ലി ചേര്‍ക്കാം. മുളകിന്റെ പച്ചനിറം മാറിയാല്‍ തീയണച്ച് ഈ മുളകും എണ്ണയും ആദ്യം തയ്യാറാക്കിയ കൂട്ടിന് മുകളില്‍ ഒഴിക്കാം. മല്ലിയില വിതറി അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *