7 July, 2020
പനീര്‍ ടോസ്റ്റ്

ചേരുവകള്‍;-
പനീര്‍ ക്യൂബുകള്‍- ഏഴ്
മുളകുപൊടി- അല്പം
ഗരംമസാല- ഒരുനുള്ള്
മഞ്ഞള്‍പ്പൊടി- ഒരുനുള്ള്
ടൊമാറ്റോ സോസ്- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
പനീര്‍ കഷ്ണങ്ങളില്‍ ചേരുവകള്‍ പുരട്ടി കുറച്ചുനേരം വെക്കുക. പാനില്‍ ബട്ടര്‍ പുരട്ടി പനീര്‍ ഇട്ട് എല്ലാ വശവും മൊരിച്ചെടുക്കുക. പുതിന ചട്ണിക്കൊപ്പം വിളമ്പാം.