7 July, 2020
കുടങ്ങല്‍ ഇല പായസം

- ചേരുവകള്‍;-
കുടങ്ങല്‍ ഇല വൃത്തിയാക്കിയത്- 3 പിടി
പാല്- അര ലിറ്റര്‍
ശര്‍ക്കര- 500 ഗ്രാം
തേങ്ങാപാല്‍- 1 കപ്പ്
അരിപ്പൊടി- കാല് കപ്പ്
ചൗവ്വരി- 50 ഗ്രാം
നെയ്യ്- ആവശ്യത്തിന്
അണ്ടിപ്പരിപ്പ്- 20 ഗ്രാം
ഉണക്ക മുന്തിരി- 20 ഗ്രാം
ഏലയ്ക്ക- 3 എണ്ണം
- തയ്യാറാക്കുന്ന വിധം;-
കുടങ്ങല്‍ ഇല മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു ചെറിയ ഉരുളിയില്‍ ആവശ്യത്തിന് നെയ്യ് ഒഴിച്ച് കുടങ്ങല്‍ ഇല അരച്ചത് അതിലേക്കിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ശര്ക്കരപ്പാനിയൊഴിച്ച് നന്നായി ഇളക്കുക. ശേഷം ചൗവ്വരി വേവിച്ചുവെച്ചതും പാലും ചേര്‍ത്ത് കുറച്ചു നേരം നന്നായി ഇളക്കുക. ഇതിലേക്ക് അരിപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കി, തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി കുറുകി വരുമ്പോള്‍ നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചുചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.