8 July, 2020
കോക്കനട്ട് റൈസ്

ചേരുവകള്‍;-
എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
പീനട്ട്- അര ടേബിള്‍സ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
ജീരകം- ഒരു ടീസ്പൂണ്‍
കറിപ്പരിപ്പ്-അര ടേബിള്‍ സ്പൂണ്‍, കുതിര്‍ത്തത്
ഉഴുന്നുപരിപ്പ്- അര ടേബിള്‍ സ്പൂണ്‍, കുതിര്‍ത്തത്
കറിവേപ്പില- പത്ത്് എണ്ണം
ചുവന്ന മുളക്- ഒന്ന്
പച്ചമുളക്- ഒന്ന്
കശുവണ്ടി- 12 എണ്ണം
ഉപ്പ്- പാകത്തിന്
തേങ്ങ- ഒരു കപ്പും രണ്ട് ടേബിള്‍ സ്പൂണും
ബസുമതി അരി വേവിച്ചത്- രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം;-
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പീനട്ട്സ് ഇട്ട് ഇളക്കുക. ഇതിലേക്ക് കടുക് ചേര്‍ക്കാം. കടുക് പൊട്ടിയാല്‍ ജീരകം ചേര്‍ത്ത് ഇളക്കുക. ഇനി കുതിര്‍ത്തു വച്ച ഉഴുന്ന് പരിപ്പും കറിപ്പരിപ്പും ചേര്‍ക്കാം. ഇതില്‍ പച്ചമുളകും വത്തല്മുളകും ഇടാം. ഇവ നന്നായി ഇളക്കാം. ഇനി കറിവേപ്പില ചേര്‍ക്കാം. ഒടുവില്‍ കശുവണ്ടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. കശുവണ്ടി ചെറിയ മഞ്ഞനിറമാകുമ്പോള്‍ ഒരു കപ്പ് തേങ്ങ ചേര്‍ക്കാം. തേങ്ങയുടെ പച്ചരുചി മാറുന്നതുവരെ ചേരുവകള്‍ വഴറ്റുക. ഇനി വേവിച്ച ചോറ് ഈ പാനിലേയ്ക്ക് ഇടാം. എല്ലാം ഒന്നിച്ച് ഇളക്കുക. ശേഷം തീയണച്ച് ബാക്കിയുള്ള തേങ്ങ മുകളില്‍ വിതറി ചൂടോടെ കഴിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും മല്ലിയിലയും മുകളില്‍ വിതറിയാല്‍ രുചിയേറും.