"> കാട ഫ്രൈ | Malayali Kitchen
HomeFood Talk കാട ഫ്രൈ

കാട ഫ്രൈ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

മാരിനേറ്റ് ചെയ്യാന്‍

കാട- അഞ്ച്

ഇഞ്ചി വെളുത്തുള്ളി പച്ചമുളക്- പേസ്റ്റ് ആക്കിയത്

കശ്മീരി ചില്ലി- 30 ഗ്രാം

മല്ലിപ്പൊടി- 20 ഗ്രാം

മഞ്ഞള്‍പ്പൊടി- 5 ഗ്രാം

കുരുമുളകുപൊടി- 20 ഗ്രാം

ഗരംമസാലപ്പൊടി- 10 ഗ്രാം

മുട്ട- ഒന്ന്

അരിപ്പൊടി- 20 ഗ്രാം

നാരങ്ങ- ഒന്ന്

ഉപ്പ്- ആവശ്യത്തിന്

എണ്ണ- ആവശ്യത്തിന്

വറുത്തെടുക്കാന്‍

ചെറിയ ഉള്ളി ചതച്ചത്- ആറെണ്ണം

വെളുത്തുള്ളി ചതച്ചത്- ആറെണ്ണം

പച്ചമുളക് കീറിയത്- ആറെണ്ണം

കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു ബൗളെടുത്ത് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും പേസ്റ്റ് ആക്കിയത് പുരട്ടി ആവശ്യത്തിന് ഉപ്പും പുരട്ടി രാത്രിമുഴുവന്‍ വെക്കുക. ശേഷം കറി വെക്കുന്നതിന് മുമ്പായി രണ്ടാംഘട്ട മാരിനേറ്റ് ചെയ്യലിനായി എടുത്തുവച്ച മസാലക്കൂട്ടിലേക്ക് കാടയിട്ട് രണ്ടുമണിക്കൂറോളം പുരട്ടിവെക്കുക. വലിയൊരു കടായിയില്‍ എണ്ണയൊഴിച്ച് കാടയുടെ ഇരുവശവും അഞ്ചുമുതല്‍ എട്ടുമിനിറ്റു വരെ പൊരിച്ചെടുക്കുക. ഇനി കാട പുറത്തെടുത്ത് എണ്ണ മുഴുവന്‍ നീക്കിയതിനു ശേഷം വീണ്ടും ഒരിക്കല്‍ക്കൂടി ഫ്രൈ ചെയ്‌തെടുക്കാം. ഇതേ എണ്ണയിലേക്ക് ചതച്ചുവച്ച ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും അല്‍പം കുരുമുളകുപൊടിയും ചേര്‍ത്ത് വറുത്തെടുക്കുക. കാടയ്ക്കു മുകളിലിട്ട് മല്ലിയിലയും വച്ചലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *